വിവാഹം വ്യത്യസ്തമായി നടത്താൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും.റിസോര്‍ട്ടിലും കടൽത്തീരത്തു മലമുകളിലും വിവാഹം നടത്തുന്നവരും കുറവല്ല.
അടുത്തിടെ യുഎഇയില്‍ നിന്നുള്ള ബിസിനസുകാരൻ മകളുടെ വിവാഹം നടത്തിയത് വിമാനത്തിനുള്ളില്‍ വെച്ചായിരുന്നു.ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്കുള്ളില്വെച്ചാണ് ഈ വിവാഹം നടന്നത്.
യാത്രക്കാരുടെ സാന്നിധ്യത്തില്‍ യുവതിയുടെ കഴുത്തില്‍ യുവാവ് താലികെട്ടുന്നതാണ് വീഡിയോയിലുള്ളത്. ഇരുവരും പരസ്പരം മാലയിട്ട ശേഷം ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
പശ്ചിമ ബംഗാളിലെ അസൻസോളില്‍ നിന്ന് ജാര്‍ഖണ്ഡിലെ ജസിദിഹിലേക്ക് പോകുന്ന തീവണ്ടിക്കുള്ളിലാണ് ഈ വിവാഹം നടന്നത്.ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വളരെ ലളിതമായ വിവാഹമാണെന്നും വിവാഹത്തിന്റെ പേരിലുള്ള ധൂര്‍ത്ത് ഇതിലൂടെ ഒഴിവാക്കാമെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ റെയില്‍വേയുടെ പലവിധത്തിലുള്ള ഉപയോഗം എന്നാണ് മറ്റൊരു കമന്റ്.