ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ അമ്മക്ക് യമനിലേക്ക് പോകാന്‍ തത്ക്കാലം യാത്രാനുമതിയില്ല. യെമനിലെ ആഭ്യന്തരസാഹചര്യങ്ങള്‍ യാത്രക്ക് അനുയോജ്യമല്ലെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിശദീകരണം.
യാത്രാസഹായം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നിമിഷപ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹരജികള്‍ പരിഗണിച്ചപ്പോള്‍ ഡല്‍ഹി ഹൈക്കോടതി ഈ ആവശ്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നിമിഷപ്രിയയുടെ അമ്മയുടെയും ബന്ധപ്പെട്ട 4 പേരുടെയും പാസ്‌പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.
എന്നാൽ തത്കാലം യാത്രക്ക് അനുമതി നൽകാനാവില്ലെന്ന് അറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.വിദേശകാര്
നിമിഷപ്രിയയുടെ അപ്പീല്‍ ഉള്‍പ്പടെ യമന്‍ കോടതി തള്ളിയ സാഹചര്യത്തില്‍ യമനിലെത്തി കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടാക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം.