KeralaNEWS

പോലീസ് വേഷത്തിലെത്തി സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ; തൃശൂരില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍: പോലീസ് എന്ന വ്യാജേന സ്വര്‍ണ വ്യാപാരിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശികളായ ബിനോയ്, മിഥുൻ മോഹൻ, വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

വ്യാപാരിയില്‍ നിന്നും കാല്‍ കിലോ സ്വര്‍ണവും പ്രതികള്‍ അപഹരിച്ചതായി പോലീസ് അറിയിച്ചു. ആലപ്പുഴ സ്വദേശിയായ സ്വര്‍ണ വ്യാപാരിയെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്.

Signature-ad

കഴിഞ്ഞ മാസം 17-നാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. പോലീസ് വേഷത്തിലെത്തിയ പ്രതികള്‍ വ്യാപാരിയെ ബലമായി കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് വ്യാപാരിയെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം സ്വര്‍ണം കവര്‍ന്നു. മര്‍ദ്ദനമേറ്റ് അവശനായ വ്യാപാരിയെ സംഘം വാരാപ്പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: