കൊല്ലം: : ഓയൂരില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളെ തിരയാൻ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു.
കൂടുതല്‍ പൊലീസുകാരെ അന്വേഷണ സംഘം വിന്യസിച്ചു തുടങ്ങി. മൂന്ന് ജില്ലകളിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഘത്തില്‍ തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, കൊല്ലം സിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഡിജിപിയുടെയും എഡിജിപിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അന്വേഷണം രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലും ഇതുവരെ കിട്ടിയില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ സാരമായി ബാധിച്ചിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്ബര്‍ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.