ന്യൂഡൽഹി: ഗുജറാത്തിൽ പുതിയ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കേന്ദ്രം.ഗുജറാത്തിലെ ബിലിമോറ മുതല്‍ സൂറത്ത് വരെയുള്ള 50 കിലോമീറ്റര്‍ ദൂരമാകും ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടുക.
2026-ഓടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ എത്തുമെന്നും തുടർന്ന് കൂടുതൽ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും റയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു .
രാജ്യത്തെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച വന്ദേ ഭാരത് ട്രെയിനുകള്‍, സെക്കന്റ് ക്ളാസ് അണ്‍ റിസര്‍വ്ഡ്, സെക്കന്റ് ക്ളാസ് 3 ടയര്‍ സ്ളീപ്പര്‍ അടങ്ങിയ നോണ്‍ എസി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ എന്നിവയ്‌ക്ക് പുറമേയാണ് ബുള്ളറ്റ് ട്രെയിനുകള്‍ എത്തുന്നത്.
കൊവിഡിന് മുൻപ് രാജ്യത്തെ യാത്രാട്രെയിനുകള്‍ 1768 ആയിരുന്നെങ്കില്‍ ഇപ്പോഴത് 2124 ആയതായും റെയില്‍വെ മന്ത്രി പറഞ്ഞു. സബര്‍ബൻ, പാസഞ്ചര്‍ സര്‍വീസുകളും കൂടി.