KeralaNEWS

300 രൂപയ്ക്ക് മൂന്നര മണിക്കൂര്‍ കൊച്ചിയുടെ മനം മയക്കുന്ന കാഴ്ചകള്‍ ബോട്ടിലിരുന്ന് ആസ്വദിക്കാം

കൊച്ചി: 300 രൂപയ്ക്ക് മൂന്നര മണിക്കൂര്‍ കൊച്ചിയുടെ മനം മയക്കുന്ന കാഴ്ചകള്‍ ബോട്ടിലിരുന്ന് ആസ്വദിക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ് അവസരമൊരുക്കുന്നു.

2023 ഡിസംബറില്‍ ‘ ഇന്ദ്ര ‘ എന്ന ക്രൂസ് ബോട്ട് സര്‍വീസാണ് 300 രൂപയുടെ പാക്കേജുമായി എത്തുന്നത്.ദിവസേന രണ്ട് ട്രിപ്പുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രാവിലെ 10.30നും, വൈകുന്നേരം 3.30നുമായിരിക്കും ട്രിപ്പ് ആരംഭിക്കുക.

100 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ക്രൂസ്.കൊച്ചിയില്‍ ആദ്യമായിട്ടാണ് ജലഗതാഗത വകുപ്പ് ക്രൂസ് സര്‍വീസ് ആരംഭിക്കുന്നത്.

Signature-ad

എറണാകുളം ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇന്ദ്ര വൈപ്പിൻ കടൽമുഖം, ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ടാണ് മടങ്ങുക.ദിവസവും രണ്ടു സർവീസാണ് ഉണ്ടാകുക.

Back to top button
error: