CrimeNEWS

മോഷ്ടാവെ ഉപദ്രവിക്കരുത്, പ്ലീസ് ജിവിച്ചു പോകട്ടെ… പ്രശ്നമൊക്കെ പറഞ്ഞു തീർക്കണം. ഇങ്ങനെ മോഷ്ടിച്ചു തീർക്കരുത്!

കൽപ്പറ്റ: പുൽപ്പള്ളിയിലെ ഒരു കടയിൽ രണ്ടാഴ്ചയ്ക്കിടെ മൂന്നു തവണ കള്ളൻ കയറി. മൂർപ്പനാട്ട് ജോയിയാണ് കള്ളനെ കൊണ്ട് പൊറുതി മുട്ടിയത്. മോഷ്ടാവെ ഉപദ്രവിക്കരുത്. പ്ലീസ് ജിവിച്ചു പോകട്ടെ, മൂന്ന് തവണ കള്ളൻ കയറി. എത്തിയതാകട്ടെ ഒരേ കള്ളൻ പൊറുതി മുട്ടി കടയുടെ. നവംബർ ഏഴിനാണ് ആദ്യ മോഷണം. കടയോട് ചേർന്ന നഴ്സറിയുടെ പൂട്ട് തകർത്തു. അലമാരയിലെ അലങ്കാര മത്സ്യങ്ങളെ മോഷ്ടിച്ചു. രണ്ടാം മോഷണത്തിന് നഴ്സറിയോട് ചേർന്നുള്ള കൂൾബാറിൽ കയറി 15000 രൂപ വിലമതിക്കുന്ന സാധനം കൊണ്ടുപോയി.

നവംബർ 19 -ന് മൂന്നാമതും കള്ളനെത്തി. സിഗരറ്റ്, മിഠായി, പണം എന്നിവ മോഷ്ടിച്ചു. ആദ്യം രണ്ടുതവണയും എത്തിയത് പുലർച്ചെയാണെങ്കിൽ മൂന്നാം മോഷണം രാത്രി ഒമ്പത് മണിയോടെ ആയിരുന്നു. കടയുടമ പറയുമ്പോലെ മോഷ്ടാവിനോട് ആര്‍ക്കായാലും അതേ പറയാനുള്ളു. പ്രശ്നമൊക്കെ പറഞ്ഞു തീർക്കണം. ഇങ്ങനെ മോഷ്ടിച്ചു തീർക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: