ഏകദിന ലോകകപ്പിലെ തകര്‍പ്പൻ പ്രകടനമാണ് ഇരുവരുടെയും ജനപ്രിയത വര്‍ധിപ്പിച്ചത്.
ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ പ്രവേശനത്തില്‍ കോഹ്ലിയും രോഹിത്തും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഫുട്ബാള്‍ ഇതിഹാസങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, പോര്‍ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെയാണ് ഇരുവരും പിന്തള്ളിയത്. കോഹ്ലിയുടെ വിക്കി പേജില്‍ 50 ലക്ഷത്തിലധികം പേരെത്തി. രണ്ടാമതുള്ള രോഹിത്തിന്റെ പേജില്‍ 47 ലക്ഷത്തിലധികം പേരും. ക്രിസ്റ്റ്യാനോ (44 ലക്ഷം), മെസ്സി (43 ലക്ഷം) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.
ലോകത്തിലെ അതിസമ്ബന്നരായ കായിക താരങ്ങളിലൊരാളാണ് കോഹ്ലി. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള താരവും. 252 ദശലക്ഷം ആളുകളാണ് ഇൻസ്റ്റഗ്രാമില്‍ താരത്തെ പിന്തുടരുന്നത്. ട്വിറ്ററില്‍ 56.4 ദശലക്ഷം പേരും താരത്തെ പിന്തുടരുന്നു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളില്‍ തന്നെ ഏറ്റവും സമ്ബന്നൻ കോഹ്ലിയാണ്. ബി.സി.സി.ഐയുടെ എ പ്ലസ് കരാര്‍ പ്രകാരം ഏഴു കോടിയാണ് താരത്തിന്റെ വാര്‍ഷിക വരുമാനം. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള കരാറില്‍നിന്ന് പ്രതിവര്‍ഷം 15 കോടി രൂപയും ലഭിക്കുന്നു. പരസ്യവരുമാനം വേറെയും.
ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും കോഹ്ലിയാണ്. 765 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു കോഹ്ലി. 597 റണ്‍സാണ് രോഹിത് നേടിയത്. ലീഗ് റൗണ്ടിലെ ഒമ്ബത് മത്സരങ്ങളും സെമിയും ആധികാരികമായി ജയിച്ചെത്തിയ ഇന്ത്യ ഫൈനലില്‍ ആസ്ട്രേലിയയോട് ആറു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. ടെലിവിഷനിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും റെക്കോഡ് വ്യൂവര്‍ഷിപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്.