അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ഓഫീസിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെടുന്ന പ്രമേയം അമേരിക്കൻ പ്രതിനിധി സഭ പാസാക്കി. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ഭേദഗതി നടപ്പാക്കണം എന്നാണ് പ്രമേയം. വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് ആണ് ഇതിൽ നടപടിയെടുക്കേണ്ടത്.
205 വോട്ടിന് എതിരെ 223 വോട്ടുകൾക്കാണ് പ്രമേയം പാസായത്. റിപ്പബ്ലിക്കൻമാരിൽ ഒരാൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. അഞ്ചുപേർ വിട്ടുനിന്നു.
എന്നാൽ ഇരുപത്തിയഞ്ചാം ഭേദഗതി നടപ്പാക്കില്ലെന്ന് കാണിച്ച് വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് സ്പീക്കർ നാൻസി പെലോസിക്ക് കത്തെഴുതി. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും എന്ന് പറഞ്ഞു കൊണ്ടാണ് കത്ത്.