SportsTRENDING

മോഹൻ ബഗാൻ സൂപ്പര്‍ ജയന്റിനെ 5-2ന് തകര്‍ത്ത് ഒഡീഷ എഫ്‌സി

കൊൽക്കത്ത: എഎഫ്‌സി കപ്പില്‍  മോഹൻ ബഗാൻ സൂപ്പര്‍ ജയന്റിനെ 5-2ന് തകര്‍ത്ത് ഒഡീഷ എഫ്‌സി.ഇതോടെ എഎഫ്‌സി കപ്പില്‍ നിന്ന് മോഹൻ ബഗാൻ പുറത്തായി.

ആദ്യം ഗോൾ വഴങ്ങിയെങ്കിലും സെര്‍ജിയോ ലൊബേരയുടെ ടീം ഉജ്ജ്വലമായ രീതിയില്‍ തിരിച്ചടിക്കുകയായിരുന്നു.ഒഡീഷക്ക്  ഡിസംബര്‍ 11 ന് ബസുന്ധര കിംഗ്‌സിനെതിരെയാണ് അടുത്ത മത്സരം .അതില്‍ ജയിച്ചാല്‍ അവര്‍ക്ക് എഎഫ്‌സി കപ്പിന്റെ നോക്കൗട്ടിലേക്ക് എത്താന്‍ സാധിക്കും.

കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 17 ആം മിനുട്ടില്‍ ഹ്യൂഗോ ബൗമസാണ് മോഹൻ ബഗാന് ലീഡ് നല്‍കിയത്,എന്നാല്‍  പിന്നീട്  ഒഡീഷ ടീമിന്‍റെ തേരോട്ടം ആയിരുന്നു.(1-1) രണ്ടാം പകുതിയില്‍ വീണ്ടും ഗോള്‍ നേടി കിയാന്‍ ബഗാന് പ്രതീക്ഷ (2-1)നല്കിയെങ്കിലും വീണ്ടും ഒഡീഷ തിരിച്ചടിച്ചു(2-2)എക്സ്ട്രാ ടൈമില്‍ മൂന്നു ഗോളുകള്‍ കൂടി നേടി പിന്നീട് ഒഡീഷയുടെ ഗംഭീര തിരിച്ചുവരവാണ് സ്റ്റേഡിയം കണ്ടത്.അനികേത് ജാദവ്, ഐസക്ക് വൻലാല്‍റുത്ഫെല എന്നിവര്‍ ആണ് ഇന്‍ജുറി ടൈമില്‍ ഒഡീഷയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

Signature-ad

നിലവിൽ 10 പോയിന്റോടെ ബസുന്ധര കിംഗ്‌സാണ് ടൂർണമെന്റിൽ ഒന്നാമത്.9 പോയിന്റുമായി ഒഡീഷ രണ്ടാം സ്ഥാനത്താണുള്ളത്.

Back to top button
error: