ലൈഫ് മിഷനിൽ ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം പാവപ്പെട്ടവർക്കായുള്ള ഭവണനിർമ്മാണ പദ്ധതി അട്ടിമറിക്കാനാണ് എന്ന സർക്കാർ വാദം തെറ്റാണെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ലൈഫ് പദ്ധതിയിൽ നടന്നിട്ടുള്ള അഴിമതി പുറത്തുകൊണ്ടുവരേണ്ടതാണ്, അതിനാണ് സിബിഐ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിക്ക് ഒളിച്ചു വയ്ക്കാൻ പലതും ഉള്ളതിനാലാണ് സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ശ്രമിക്കുന്നത്.
ഭവനരഹിതർക്ക് വീട് നൽകുന്ന പദ്ധതി ആദ്യം അവിഷ്കരിച്ചതും നടപ്പാക്കുന്നതും കോൺഗ്രസ് സർക്കാറുകളാണ്. അതിന്റെ റെക്കോർഡ് തകർക്കാൻ ആർക്കും സാധിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
യു ഡി എഫ് അധികാരത്തിൽ വന്നാൽ അഴിമതിരഹിതമായ ഭവനനിർമ്മാണ പദ്ധതി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് തന്നെ ഇത്തരം പദ്ധതികളുമായി യുഡിഎഫ് സർക്കാർ മുന്നോട്ടു പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.