KeralaNEWS

16 കാരന് പുതുജീവനേകാന്‍ നഴ്‌സിന്‍റെ ഹൃദയം കൊച്ചിക്ക് പറന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ വഴി അവയവ കൈമാറ്റം. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന 16 വയസുകാരനായി തിരുവനന്തപുരത്ത് നിന്ന് ഹൃദയം എത്തിക്കും.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍വച്ച്‌ മസ്തിഷ്ക മരണം സംഭവിച്ച സ്റ്റാഫ് നഴ്‌സ് സെല്‍വിന്‍ ശേഖരന്‍റെ അവയവങ്ങള്‍ ആറ് പേര്‍ക്ക് പുതുജീവനേകുമെന്നാണ് വിവരം. അവയവങ്ങളുമായി സര്‍ക്കാരിന്‍റെ എയര്‍ ആംബുലന്‍സ് കൊച്ചിക്ക് യാത്ര തിരിച്ചു.

Signature-ad

12 ഓടെ ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തും. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള ഹരിനാരായണനാണ് ഹൃദയം ദാനം ചെയ്യുന്നത്. ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്ക് കൈമാറും.മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ  രോഗിക്കും കൈമാറും.

Back to top button
error: