മസ്കറ്റ്: ഒമാന്റെ ബഡ്ജറ്റ് വിമാന കമ്ബനിയായ സലാം എയര്‍ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വീണ്ടും സര്‍വീസുകള്‍ തുടങ്ങുന്നു.തിരുവനന്തപുരം -കോഴിക്കോട് അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.
അടുത്തമാസം മുതൽ ഇന്ത്യന്‍ നഗരങ്ങളിലേക്ക് നേരിട്ടുള്ള ഫ്‌ലൈറ്റുകളാണ് ആരംഭിക്കുന്നത് ഹൈദരാബാദ്, കോഴിക്കോട്, ജയ്പൂര്‍, തിരുവനന്തപുരം, ലഖ്നൗ എന്നിവയാണ് മസ്‌കറ്റുമായി ബന്ധിപ്പിക്കുന്ന അഞ്ച് ഇന്ത്യന്‍ നഗരങ്ങള്‍.
ഒമാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവും കൊണ്ടാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞതെന്ന് സലാം എയര്‍ ചെയര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.