KeralaNEWS

പൂജ ബംബര്‍ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഒരേ ഏജൻസിക്ക്

കാസർകോട്: പൂജ ബംബര്‍ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഒരേ ഏജൻസിക്കെന്ന് സൂചന. ഒന്നാം സമ്മാനം അടിച്ചത് കാസര്‍കോട് വിറ്റ ടിക്കറ്റിനായിരുന്നു.

JC 253199 നമ്ബറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടിയാണ് സമ്മാനം അടിച്ചത്. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇവരുടെ ഭാരത് ഏജൻസിയിലൂടെയാണ് ടിക്കറ്റ് വിറ്റത്.

Signature-ad

ഇപ്പോള്‍ രണ്ടാം സമ്മാനവും ഇതേ ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് എന്നാണ് സൂചന. രണ്ടാമത്തെ സമ്മാനവും തങ്ങള്‍ക്കാണ് ലഭിച്ചത് എന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും മേരിക്കുട്ടിയുടെ ഭര്‍ത്താവ് ജോജോ ജോസഫ് പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് ടിക്കറ്റുകള്‍ കൊടുക്കുന്നതെന്നും, ഭാഗ്യവാനെ തങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ണാടകയ്ക്ക് അടുത്തുള്ള സ്ഥലം ആയതിന് ഭാഗ്യം കര്‍ണാടകയിലേക്ക് പോകുമോ എന്ന് സംശയവും ഉയരുന്നുണ്ട്. ഓണം ബംബര്‍ അടിച്ചത് തമിഴ്‌നാട് സ്വദേശികള്‍ക്കായിരുന്നു.

മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുള്ള ഏജൻസിയായ ഭാരത് കേരളമൊട്ടാകെ വിറ്റത് 25000 പൂജ ബമ്പർ ടിക്കറ്റുകളായിരുന്നു.

Back to top button
error: