ഹൈദരാബാദ്: തെലുങ്കാന ചേന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് വെങ്കിടസ്വാമിയുടെ വീട്ടില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്.ഈ മാസം 30ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇഡി നടപടി.
അടുത്തിടെയാണ് ബിജെപിയില്‍നിന്ന് രാജിവച്ച് വിവേക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.വിവേകിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട് എട്ടു കോടി രൂപയുടെ അനധികൃത ഇടപാട് നടന്നെന്നാണ് ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും സന്പന്നനായ സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. വിവേകിനും ഭാര്യക്കുമായി 660 കോടി രൂപയുടെ ആസ്തിയാണുള്ളത്. വിവേകിന്‍റെ വാര്‍ഷിക വരുമാനം കഴിഞ്ഞ സാന്പത്തിക വര്‍ഷം 6.26 കോടി രൂപയും ഭാര്യയുടേത് 9.61 കോടി രൂപയുമായിരുന്നു