ആദ്യം ബുക്ക് ചെയ്യുന്ന 25 പേര്‍ക്ക് നിരക്കിളവ് നല്‍കുന്നതടക്കം ആലോചിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അനുമതി ലഭിക്കുകയാണെങ്കില്‍ കേരളത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുമ്ബോള്‍ ടീമുകളുടെ യാത്രയ്ക്കും ശ്രീഹരിക്കോട്ടയിലേക്കുള്ള ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ പതിവ് യാത്രകള്‍ക്കും ബസ് ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ച് ബന്ധപ്പെട്ടവര്‍ക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്.
നവകേരള സദസിനുശേഷം ബസ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു.
ബെംഗളൂരു ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്ബനി എസ് എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് ബസ് നിര്‍മിച്ചത്. കറുപ്പ് നിറത്തില്‍ ഗോള്‍ഡന്‍ വരകളോടുകൂടി ഡിസൈന്‍ ചെയ്തിരിക്കുന്ന ബസിന്റെ ബോഡിയില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് എന്ന ടൂറിസം ടാഗ് ലൈന്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബെന്‍സിന്റെ ഷാസിയാണ് ബസിന് ഉപയോഗിച്ചിരിക്കുന്നത്.
25 പേര്‍ക്ക് ഈ ബസില്‍ ഒരേസമയം യാത്ര ചെയ്യാം. ബയോ ടോയ്ലറ്റ് തുടങ്ങിയ സംവിധാനങ്ങളും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡ്രൈവറുടെ സമീപം ഇരുന്ന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്പോട്ട് ലൈറ്റുള്ള സ്പെഷ്യല്‍ ഏരിയയും ബസില്‍ ക്രമീകരിച്ചിട്ടുണ്ട്.