Lead NewsNEWS

ഈ ​മോ​ഡ​ല്‍ സാം​സ്കാ​രി​ക നാ​യ​ക​ര്‍ കേ​ര​ള​ത്തി​ന് അ​പ​മാ​നം: കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ല്‍ ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വ​മു​ള്ള​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ന്ത്രി എ.​കെ. ബാ​ല​ന് അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ല്‍ ക​ത്തു ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍.

കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാൽ കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാഡമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണ്.

Signature-ad

സ്ഥിരനിയമനം ശുപാർശചെയ്ത അദ്ദേഹം മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കണം… “ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും”
PSC ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന്‌ അ​പ​മാ​ന​മാ​ണെ​ന്നും ശ​ബ​രീ​നാ​ഥ​ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാ​ലു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​മ​ല്‍ ന​ല്‍​കി​യ ക​ത്തി​ന്‍റെ പ​ക​ര്‍​പ്പാ​ണു പു​റ​ത്തു​വ​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണു ക​ത്തു നി​യ​മ​സ​ഭ​യി​ല്‍ പു​റ​ത്തു​വി​ട്ട​ത്. സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷ ബ​ന്ധം വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ട​തു​പ​ക്ഷാ​നു​ഭാ​വി​ക​ളും ഇ​ട​തു​പ​ക്ഷ പു​രോ​ഗ​മ​ന മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് നി​ല​കൊ​ള്ളു​ന്ന​വ​രു​മാ​യ പ്ര​സ്തു​ത ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​മു​ന്ന​ത​മാ​യ സ്ഥാ​ന​മു​ള്ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഇ​ട​തു​പ​ക്ഷ സ്വ​ഭാ​വം നി​ല​നി​ര്‍​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി​രി​ക്കു​മെ​ന്നാ​ണു ക​മ​ല്‍ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

https://www.facebook.com/SabarinadhanKS/posts/1539647912893325

Back to top button
error: