മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് തുടങ്ങി.
ഉച്ചയ്ക്ക് 2.40ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തി. തിരികെ 4.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 5.50ന് ബംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവീസ്.
ഇൻഡിഗോ കണ്ണൂർ – ബംഗളൂരു സെക്ടറിൽ ദിവസേന രണ്ടു സർവീസുകൾ നടത്തുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഏറ്റവുമധികം യാത്രക്കാരുള്ളത് ബംഗളൂരുവിലേക്കാണ്.