ലഖ്‌നൗ: വീട്ടില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രീയം മുറിച്ചുമാറ്റിയ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കത്തി ഉപയോഗിച്ച് ജനനേന്ദ്രീയം മുറിച്ചു മാറ്റിയ യുവതി പിന്നീട് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
യുവതിയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന ഇരുപത്തിമൂന്നുകാരന്റെ ജനനേന്ദ്രീയമാണ് മുറിച്ചുമാറ്റിയത്. യുവതിയുടെ ഭര്‍ത്താവ് സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്. ബുധനാഴ്ച വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് യുവാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവാവില്‍നിന്ന് രക്ഷപ്പെട്ട ഇവര്‍ കുറച്ചു സമയത്തിനു ശേഷം കത്തിയുമായി തിരികെയെത്തി യുവാവിന്റെ ജനനേന്ദ്രീയം മുറിച്ചുമാറ്റുകയായിരുന്നു.
പിന്നാലെ ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയും യുവാവിനെതിരെ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തിയ പൊലീസുകാര്‍ രക്തത്തില്‍ കുളിച്ച് അവശനായിരിക്കുന്ന യുവാവിനെ കണ്ടെത്തി ആശുപത്രിയിലാക്കി.
സംഭവത്തെ കുറിച്ച് വ്യത്യസ്തമായ കാര്യമാണ് യുവാവ് പറയുന്നതെന്ന് പൊലീസ് അറിയിച്ചു. യുവതിക്കൊപ്പം വളരെ ചെറിപ്പത്തിലേ തന്നെ ജോലി നോക്കുകന്നതാണെന്നും സംഭവം നടന്ന ദിവസം തന്നെ വിളിച്ചുവരുത്തി ബോധം കെടുത്തിയ ശേഷം ജനനേന്ദ്രീയം മുറിച്ചു മാറ്റുകയായിരുന്നെന്നാണു പൊലീസിനെ അറിയിച്ചത്. യുവാവിന്റെ പിതാവിന്റെ പരാതിയില്‍ യുവതിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.