KeralaNEWS

വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ അദ്ധ്യാപകൻ അറസ്റ്റിൽ 

പത്തനാപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ അദ്ധ്യാപകൻ അറസ്റ്റിലായി.

തലവൂര്‍ രണ്ടാലുംമൂട് മിഥിലാപുരിയില്‍ റാംമോഹനാണ് (42) കുന്നിക്കോട് പൊലീസിന്റെ പിടിയിലായത്.

ആറ് മാസം മുമ്ബായിരുന്നു സംഭവം. സ്കൂളില്‍ നടന്ന കൗണ്‍സലിംഗിലാണ് വിദ്യാര്‍ത്ഥിനി സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കി. കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസമാണ്  പിടികൂടിയത്.

Back to top button
error: