NEWSSports

ടീമിലെ മുഴുവൻ വിദേശ പരിശീലകരേയും പിരിച്ചുവിടാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ്

കറാച്ചി: ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ടീമിലെ മുഴുവൻ വിദേശ പരിശീലകരേയും പിരിച്ചുവിടാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ്.

മുഖ്യ പരിശീലകൻ ഗ്രാന്റ് ബ്രാഡ് ബേണ്‍, ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍, ബാറ്റിങ് കോച്ച്‌ ആൻഡ്ര്യൂ പുട്ടിക്ക് എന്നിവരെ ടീം ഉടൻ തന്നെ പിരിച്ചു വിടുമെന്നാണ് സൂചന.

നേരത്തേ ബോളിങ് കോച്ച്‌ മോര്‍ണി മോര്‍ക്കല്‍ സ്ഥാനം രാജിവക്കുന്നതായി അറിയിച്ചിരുന്നു. ഈ ഒഴിവിലേക്ക് മുന്‍ പാക് ബോളര്‍ ഉമര്‍ ഗുല്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Signature-ad

”ടൂര്‍ണമെന്‍റില്‍ ആദ്യ നാലില്‍ ഇടംപിടിക്കുക എന്നതല്ല ലക്ഷ്യം, വിശ്വകിരീടത്തില്‍ മുത്തമിടാനാണ് ഇന്ത്യയിലേക്ക് വരുന്നത്”- ലോകകപ്പിന് തൊട്ട് മുമ്ബ് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞതിങ്ങനെയാണ്. എന്നാല്‍ ലോകകപ്പില്‍ ബാബര്‍ അസമിന്‍റെ കണക്കു കൂട്ടലുകളെല്ലാം തകര്‍ന്നടിഞ്ഞു. തോല്‍വികളോടെ തുടങ്ങിയ പാകിസ്താന്‍ അഫ്ഗാനിസ്ഥാന് മുന്നില്‍‌ വരെ നിലംപരിശായി.

അവസാന രണ്ട് മത്സരങ്ങളില്‍ ബംഗ്ലാദേശിനോടും കിവീസിനോടും നേടിയ വിജയങ്ങള്‍ പാകിസ്താന് ഒരല്‍പമെങ്കിലും സാധ്യതകള്‍ അവശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഏറ്റവുമൊടുവിൽ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടതോടെ പാക് പട മുട്ടു മടക്കുകയായിരുന്നു.

Back to top button
error: