IndiaNEWS

ഒബ്‌റോയ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പിആര്‍എസ് ഒബ്‌റോയ് അന്തരിച്ചു

മുംബൈ:ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രമുഖ വ്യവസായി പിആര്‍എസ് ഒബ്‌റോയ് അന്തരിച്ചു.ഇന്ന് രാവിലെയായിരുന്നു അന്ത്യം. 94 വയസായിരുന്നു.

ഒബ്‌റോയ് ഗ്രൂപ്പ് സ്ഥാപകന്‍ മോഹന്‍ സിംഗ് ഒബ്‌റോയിയുടെ മകനാണ്.നിലവിൽ ഒബ്‌റോയ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്നു.

2008ല്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ രാജ്യം പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചു.

Signature-ad

1929ല്‍ ഡല്‍ഹിയിലാണ് ജനനം. ഡാര്‍ജിലിംഗിലെ സെന്റ് പോള്‍സ് സ്‌കൂളിലും പിന്നീട് യുകെയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമായാണ് വിദ്യാഭ്യാസം നേടിയത് .
സ്വിറ്റ്സര്‍ലന്‍ഡിലെ ലൊസാനില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദം നേടിയ ഒബ്റോയ് 2004 മാര്‍ച്ച്‌ 29 മുതല്‍ ജെറ്റ് എയര്‍വേസ് ലിമിറ്റഡിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Back to top button
error: