റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി യുവതി മക്കയില്‍ നിര്യാതയായി. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് പെരുമ്പാവൂര്‍ അല്‍ ബദ്രീസ് ഉംറ സംഘത്തോടൊപ്പം മക്കയിലെത്തിയത്.
ദുബൈയില്‍ ജോലി ചെയ്യുന്ന ഷാൻ ആണ് ഭര്‍ത്താവ്. കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ്. പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിന്റെ മകള്‍ ജാസ്മിന് ആണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ. ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു