KeralaNEWS

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ ഏബ്രഹാമിന്റേതടക്കം 4.34 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

   വയനാട്ടിലെ പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കിന്റെ പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ ഏബ്രഹാം ഇടനിലക്കാരൻ സജീവൻ കൊല്ലപ്പള്ളി ബാങ്കിന്റെ മുൻ ഭാരവാഹികൾ എന്നിവരുടെ  4.34 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

കേസിൽ ഒന്നാം പ്രതിയായ ഏബ്രഹാമിനെ ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കിൽ വായ്പ ഇടപാടിൽ 8.64 കോടി രൂപയുടെ വെട്ടിപ്പ് നടന്നു എന്നാണ് കേസ്. തട്ടിപ്പിനിരയായ കർഷകൻ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതോടെ പ്രതിഷേധം വ്യാപകമാകുകയായിരുന്നു. ഇതേ തുടർന്ന് ബാങ്ക് പ്രസിഡന്റായ കെ.കെ.ഏബ്രഹാമിനെയും സെക്രട്ടറി കെ.ടി. രമാദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Signature-ad

ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഇ.ഡിയുടെ അറസ്റ്റ്. അറസ്റ്റിലായ ഇടനിലക്കാരൻ കൊല്ലപ്പള്ളി സജീവൻ ഇപ്പോഴും റിമാൻഡിലാണ്.10 പേർക്കെതിരെ തലശ്ശേരി വിജിലൻസ് കോടതിയിലും കേസുണ്ട്. പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു കെ.കെ ഏബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്.

Back to top button
error: