മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ തയാര്‍; അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പായല്‍ ഘോഷ്
മുംബൈ: ലോകകപ്പില്‍ മികച്ച ഫോമിലാണ് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമി. ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന താരം അഞ്ചു വിക്കറ്റ് നേട്ടത്തോടെയാണ് ടൂര്‍ണമെന്റിലേക്കുള്ള വരവറിയിച്ചത്. ഇതുവരെ 16 വിക്കറ്റുകളുമായി വിക്കറ്റു വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നേടാനും ഷമിക്കായി. ഇതിനിടെയാണ് ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ പായല്‍ ഘോഷ് ഷമിയോട് വിവാഹാഭ്യര്‍ഥനയുമായി രംഗത്തു വന്നിരിക്കുന്നത്.
സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് പായല്‍ ഘോഷ് വിവാഹാഭ്യര്‍ഥന നടത്തിയത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഷമി ഇതുവരെ തയാറായിട്ടില്ല. കല്‍ക്കട്ട സ്വദേശിനിയായ പായല്‍ കോളജ് വിദ്യാഭ്യാസത്തിനു ശേഷം സിനിമാ മോഹവുമായാണ് മുംബൈയില്‍ എത്തിയത്. വര്‍ഷധാരെ, മിസ്റ്റര്‍ റാസ്‌കല്‍, പട്ടേല്‍ കി പഞ്ചാബി ഷാദി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2020ല്‍ രാംദാസ് അത്താവാലെയുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന പായല്‍ നിലവില്‍ പാര്‍ട്ടിയുടെ വനിതാവിഭാഗം വൈസ് പ്രസിഡന്റാണ്.
അതേസമയം 2014ല്‍ ഹസിന്‍ ജഹാനുമായി വിവാഹിതനായ ഷമി നിലവില്‍ ഭാര്യയുമായി അകന്നു കഴിയുകയാണ്. ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുമുണ്ട്. ഷമിക്കെതിരെ ഗാര്‍ഹിക പീഡനമുള്‍പ്പെടെ നിരവധി ആരോപണങ്ങളുമായി ഹസിന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.