വിഴിഞ്ഞം:തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശവാസികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു. തമിഴ്നാട്ടിലെ കളിയിക്കാവിളയിൽ നിന്നാരംഭിച്ച് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരപ്രദേശത്ത് കൂടെ പുതിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിക്കുന്നു.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വരെയാണ് സർവ്വീസ്.ഊരമ്പ്, പൂവാർ, വിഴിഞ്ഞം, കോവളം, പൂന്തുറ, ബീമാപള്ളി, വലിയതുറ, വെട്ടുകാട്, വേളി, തുമ്പ, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല വഴിയാണ് സർവ്വീസ്.
ഫ്ലാഗ് ഓഫ് നവംബർ 15 വൈകിട്ട് അഞ്ചിന് വെട്ടുകാട് നടക്കും…