ഓണം ബമ്പറിന്റെ അത്ര ഗമയില്ലെങ്കിലും വിൽപ്പനയിൽ ഒട്ടും മോശമല്ല പൂജ ബമ്പർ. കഴിഞ്ഞ തവണത്തെ 10 കോടിയില്‍ നിന്ന് 12 കോടിയിലേക്ക് സമ്മാനം ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു സമ്മാനങ്ങളിലും കാര്യമായ വ്യത്യാസമുണ്ട്. ഇത് കൂടുതല്‍ കോടീശ്വരന്മാരെ ഇത്തവണ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
ഓണം ബമ്പർ കേരളത്തില്‍ വലിയ തംരഗമാണ് സൃഷ്ടിച്ചത്. 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കിയ ഓണം ബംപറെടുക്കാനുള്ള ആവേശം പൂജാ ബമ്പറിലും കാണാം.ജെഎ, ജെബി, ജെസി, ജെഡി, ജെഇ എന്നിങ്ങനെ അഞ്ച് സീരിസുകളിലാണ് പൂജ ബമ്പർ വിപണിയിലുള്ളത്.
കഴിഞ്ഞ വര്‍ഷം 10 കോടി ആയിരുന്ന പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ഇത്തവണ 12 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേര്‍ക്ക് ലഭിക്കും. ഒന്നും രണ്ടും സമ്മാനങ്ങളില്‍ നിന്നായി പൂജ ബമ്പറിന് നാല് കോടീശ്വരന്മാരെ ലഭിക്കും. ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക് സമ്മാനം ലഭിക്കും.
മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം. ഓരോ പരമ്ബരയിലും ഓരോ വിജയികളുണ്ടാകും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കും. ഓരോ പരമ്ബരയിലും ഓരോ വിജയികളുണ്ടാകും.
5,000 രൂപയാണ് ആറാം സമ്മാനം. 10,800 പേര്‍ക്ക് ആറാം സമ്മാനം ലഭിക്കും. 7-ാം സമ്മാനമായ 1,000 രൂപ 64,800 പേര്‍ക്ക് ലഭിക്കും. എട്ടാം സമ്മാനം 500 രൂപയാണ്. 1,21,500 പേരാണ് എട്ടാം സമ്മാനത്തിന് അര്‍ഹരമാവുക. 300 രൂപയാണ് ഒൻപതാം സമ്മാനം. 1,37,700 പേര്‍ക്ക് 300 രൂപ വീതം നല്‍കും. ആകെ 3,34,829 പേര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും.
സമ്മനാനങ്ങള്‍ക്കൊപ്പം ടിക്കറ്റ് വിലയിലും ഇത്തവണ വര്‍ധനവുണ്ട്. 300 രൂപയാണ് ഇത്തവണ പൂജ ബമ്പറിന്റെ ടിക്കറ്റ് വില. കഴിഞ്ഞ വര്‍ഷം ഇത് 250 രൂപ ആയിരുന്നു. 2023 ലെ പൂജ ബമ്പർ നവംബര്‍ 22 നാണ് നറുക്കെടുക്കുന്നത്.