തൃശൂർ:ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് മരിച്ചു. കൊമ്ബന് ചന്ദ്രശേഖരന് എന്ന ആനയുടെ ആക്രമണത്തിലാണ് രണ്ടാം പാപ്പാന് രതീഷാണ് മരിച്ചത്.
ഇന്ന് വൈകീട്ട് മൂന്നോടെയാണ് സംഭവം.വെള്ളം കൊടുക്കാന്‍ വേണ്ടി പോയപ്പോള്‍ തുമ്ബിക്കൈക്കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നു. മൂന്ന് വര്‍ഷമായി ഒന്നാംപാപ്പനും ഇയാളുമാണ് ആനയെ പരിചരിച്ചിരുന്നത്. 25 വര്‍ഷത്തിന് ശേഷം ഈയിടെയാണ് കൊമ്ബനെ എഴുന്നള്ളിച്ച് തുടങ്ങിയത്.