KeralaNEWS

സ്‌കൂട്ടറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം, കൊട്ടാരക്കരയിലാണ് സംഭവം

  കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.
കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്. കൊട്ടാരക്കര പുലമണ്‍ ട്രാഫിക്ക് സിഗ്‌നലിലാണ് അപകടമുണ്ടായത്.

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിന്റെ പിന്നിലൂടെ സൈഡ് ചേര്‍ത്ത് കൊണ്ടുപോയപ്പോള്‍ ബസ് തട്ടി സ്‌കൂട്ടര്‍ യാത്രിക ബസിനടിയിലേക്ക് വീഴുകയും പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Signature-ad

മൃതദേഹം കൊട്ടാരക്കര ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുന്ന വഴിയാണ് ദാരുണ അപകടമുണ്ടായത്.

Back to top button
error: