തിരുവനന്തപുരം: വൃദ്ധയെ വീട്ടിനുളളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. തിരുവല്ലത്ത് ജാന്‍ ബീവി (78)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധക്ക് അയല്‍വാസിയായ ഒരു സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്. വൃദ്ധയെ മരിച്ചനിലയില്‍ കണ്ട വിവരം അയല്‍വാസിയാണ് പോലീസിനെ അറിയിച്ചത്.