KeralaNEWS

ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന വിഷയം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി എം ഓയോടും ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്സന്‍ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 28 ന് കോഴിക്കോട് കളക്ട്രേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ബീച്ച് ആശുപത്രിയില്‍ ഒ പി ടിക്കറ്റ് കൗണ്ടര്‍ കാര്യക്ഷമമല്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്ന കാര്യം വാർത്തയായിരുന്നു.

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ഇങ്ങനെ: ഗവൺമെന്റ് ബീച്ച് ആശുപത്രിയിൽ ഒ പി ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ രോഗികൾ മണിക്കൂറുകളോളം ഡോക്ടറെ കാണാൻ ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കേസെടുത്തത്. ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കൽ ഓഫീസറും പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ടു.

Signature-ad

നവംബർ 28 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യ മാധ്യമം സംപ്രേക്ഷണം ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പുതിയ കെട്ടിടത്തിലേയ്ക്ക് ഒ പി ടിക്കറ്റ് കൗണ്ടർ മാറ്റണമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസറുടെ നിലപാട്. ഇപ്പോഴത്തെ കൗണ്ടറിൽ പുലർച്ചെ തുടങ്ങുന്ന ക്യൂ റോഡ് വരെ നീളാറുണ്ട്. പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയാൽ ഡോക്ടറെ കാണാൻ രോഗികൾക്ക് നടക്കേണ്ടി വരുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്.  ആറു കൗണ്ടറെങ്കിലും വേണ്ടിടത്ത് മൂന്നെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്.

 

Back to top button
error: