CrimeNEWS

മൂന്ന് ദിവസം മുൻപ് വിവാഹിതരായ  ദമ്ബതികളെ വെട്ടിക്കൊന്നു

മധുര: മൂന്ന് ദിവസം മുൻപ് വിവാഹിതരായ നവദമ്ബതികളെ സായുധരായ അക്രമിസംഘം വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് ‍സംഭവം.

 മാരി സെല്‍വം എന്ന 22 കാരനും ഭാര്യ 21 കാരി കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകുന്നേരം ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ കയറി അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു.

അഞ്ജാതരായ അഞ്ചുപേര്‍ ചേര്‍ന്നാണ്  അക്രമം നടത്തിയത്. സംഭവത്തിനുശേഷം  അക്രമിസംഘം സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു.

Signature-ad

ഒക്‌ടോബര്‍ 30 നായിരുന്നു മാരിസെല്‍വവും കാര്‍ത്തികയും വിവാഹിതരായത്. തൂത്തുക്കുടിയിലെ ഒരു ഷിപ്പിംഗ് കമ്ബനിയിൽ ജീവനക്കാരനായ മാരിസെല്‍വം കാര്‍ത്തികയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു.

കാര്‍ത്തികയുടെ കുടുംബം മാരി സെല്‍വവുമായുള്ള ബന്ധത്തിന് എതിരായിരുന്നു എന്ന് വിവരമുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Back to top button
error: