തിരുവനന്തപുരം: കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ പീഡിപ്പിച്ചു കൊന്നത് വര്‍ക്കല പനയറ കോവൂര്‍ സ്വദേശി അജിത്താണെന്ന് പോലീസ്.സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ മനസ്സിലായത്.ഇയാളെ ഇനിയും പിടികൂടാനായിട്ടില്ല.
രാത്രിയില്‍ പൂര്‍ണ നഗ്നനായി കര്‍ഷകന്റെ വീട്ടിലെ തൊഴുത്തില്‍ അതിക്രമിച്ച് കയറിയ പ്രതി ആട്ടിൻകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
നഗ്നനായി ഇയാള്‍ തൊഴുത്തിലേക്ക് അതിക്രമിച്ച് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വര്‍ക്കല പനയറ കോവൂര്‍ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയത്. നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.