KeralaNEWS

കേരളീയം സംസ്ഥാനത്തെ ബ്രാൻഡ് ചെയ്യുന്നത് : കെഎൻ ബാലഗോപാല്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ‘കേരളീയം’ പരിപാടി ധൂര്‍ത്താണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാല്‍.
കേരളീയം ധൂര്‍ത്തല്ല. ഭാവിയില്‍ കേരളത്തെ ബ്രാൻഡ് ചെയ്യുന്ന ഒന്നാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിനുവേണ്ടിയുള്ള വലിയൊരു നിക്ഷേപമാണിത്. ഇതില്‍ ധൂര്‍ത്തിന്‍റേയോ അമിത ചെലവിന്‍റേയോ പ്രശ്‌നമേ വരുന്നില്ല. കേരളീയം കഴിയുമ്ബോള്‍ അതിന്‍റെ കണക്കുകള്‍ വിശദമായി ഏവരുടെയും മുന്നില്‍ വരും. കേരളത്തിന്‍റെ വാണിജ്യ സാധ്യതകളേയും ടൂറിസം ഉള്‍പ്പടെയുള്ള എല്ലാ മേഖലകളേയും സഹായിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കേരളത്തിലെ ജനങ്ങളുടെ പൊതുവിലുള്ള നേട്ടങ്ങള്‍, കേരളത്തിന്‍റെ ട്രേഡ് സാധ്യതകള്‍, വ്യവസായ രംഗത്തെ സാധ്യതകള്‍ ഇതൊക്കെ പുറത്തേക്ക് എത്തിക്കാൻ ആണ് ഈ പദ്ധതി.

Signature-ad

 

പോസിറ്റീവ് ആയി കാര്യങ്ങളില്‍ ഇടപെടുകയും വിമര്‍ശിക്കുകയുമാണ് വേണ്ടത്. കേരളത്തിന്‍റെ സാമ്ബത്തിക ബുദ്ധിമുട്ടിന് കാരണം കേന്ദ്ര സര്‍ക്കാരാണ്. ഏകദേശം 40,000 കോടിയോളം രൂപ കേന്ദ്രം നമുക്ക് തരാൻ ഉണ്ടായിരുന്നത് വെട്ടിക്കുറച്ചു. കേരളത്തോട് മാത്രമുള്ള അനീതിയാണിത്.കേരളത്തിലെ ജനങ്ങളോട് താത്പ‌ര്യമുണ്ടെങ്കില്‍ പ്രതിപക്ഷം സര്‍ക്കാരിന് ഒപ്പം നില്‍ക്കണം – മന്ത്രി പറഞ്ഞു.

Back to top button
error: