IndiaNEWS

പെട്രോൾ പമ്പിൽ നിന്നും പണവും മോഷ്ടിച്ച് മുങ്ങിയ ജീവനക്കാരനെ ഡൽഹിയിൽ അറസ്റ്റു ചെയ്തു  

   മാഹിയിലെ മയ്യഴി പെട്രോളിയത്തിൽ ജീവനക്കാരനായി എത്തിയ വയനാട് നടവയൽ സ്വദേശി ഷൈലൻ കെ.സിയെ ആണ് മാഹി സി ഐ ആർ ഷൺമുഖവും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ സെപ്റ്റംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. പമ്പിൽ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലഭിച്ച മുഴുവൻ കലക്ഷനായ ഒരു ലക്ഷത്തി അമ്പത്തിഒന്നായിരം രൂപയുമായി ഇയാൾ കടന്നു കളയുകയായിരുന്നു. തുടർന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു.

മൈബൈൽ ടവർ ലൊക്കേഷനിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാഹി പോലീസ് ഡൽഹിൽ എത്തുകയും ഡൽഹിയിലെ ബദൽപൂറിൽ നിന്നും പോലീസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. കേരളത്തിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ എന്ന് മാഹി പോലീസ് സൂപ്രണ്ട് രാജശേഖര വള്ളാട്ട് പറഞ്ഞു. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Back to top button
error: