KeralaNEWS

ദുബായില്‍ നിന്ന് പൊന്നിൽ കുളിച്ചു വന്ന വനിതാ കൗണ്‍സിലര്‍മാര്‍ക്ക് പിഴയിട്ട് കസ്റ്റംസ്, കാഞ്ഞങ്ങാട് നഗരസഭാ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കേണ്ടി വന്നത് 2.5 ലക്ഷം രൂപ വരെ

       കാഞ്ഞങ്ങാട്: പരിധിയിലധികം സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് , ദുബൈയില്‍ നിന്നെത്തിയ നഗരസഭാ വനിതാ കൗണ്‍സിലര്‍മാര്‍ക്ക് വിമാനത്താവളത്തില്‍ കസ്റ്റംസ് പിഴയിട്ടു. കാഞ്ഞങ്ങാട് നഗരസഭയിലെ മുസ്ലിം ലീഗ് അംഗങ്ങളായ സി.എച്ച്.എ സുബൈദ, റസിയ, ഐശ, മുന്‍ കൗണ്‍സിലര്‍മാരായ റഹ്മത്, മറിയം, ഖദീജ ഹമീദ് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്.

‘കാഞ്ഞങ്ങാട് സംഗമം’ എന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് ഇവര്‍ യു എ ഇയിലെത്തിയത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് തിരികെ വരുന്നതിനിടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം ഇവരെ തടഞ്ഞുനിര്‍ത്തിയത്. ആറുപേരും പരിധിയിലധികം സ്വര്‍ണവളയും മാലയും അണിഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴയിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

Signature-ad

ഒന്നരലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം പിഴയിട്ടതായാണ് വിവരം. ആഭരണങ്ങള്‍ പിഴയടച്ചതിന് ശേഷം തിരികെ നല്‍കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഭവം സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ ആറുപേരില്‍ നിന്നും മുസ്ലിം ലീഗ് വിശദീകരണം തേടിയതായാണ് അറിയുന്നത്.

Back to top button
error: