ന്യൂഡല്‍ഹി: ഫേസ്ബുക്ക് വഴി സൗഹൃദത്തിലായ പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ച രാജസ്ഥാനി സ്വദേശിനിയായ അഞ്ചു ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു.
34 കാരിയായ അഞ്ചു 2019ലാണ് പാകിസ്ഥാനിലെ പഖ്തൂണ്ഖ്വയി ഗ്രാമത്തിലെ നസ്റുല്ല (29) എന്ന യുവാവുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് അഞ്ചു പാകിസ്ഥാനില്‍ എത്തുകയായിരുന്നു. പിന്നീട് നസ്റുല്ല യെ വിവാഹം കഴിച്ച് പാകിസ്ഥാനില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് യുവതിയുടെ വിസ ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഇസ്ലാം മതം സ്വീകരിച്ച അഞ്ജു തന്റെ പേര് ഫാത്തിമ എന്നും മാറ്റിയിരുന്നു.
എന്നാൽ അഞ്ചുവിന് മക്കളെ കാണാത്തതില്‍ സങ്കടം ഉണ്ടെന്നും അതിനാലാണ് നാട്ടിലേക്ക് മടങ്ങുന്നതെന്നുമാണ് നസ്റുല്ല ഇപ്പോൾ പറയുന്നത്.
രാജസ്ഥാൻ സ്വദേശിനിയായിരുന്ന അഞ്ചു മുൻപ് അരവിന്ദ് എന്നയാളെയാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് 15 വയസ് പ്രായമുളള മകളും ആറ് വയസ് പ്രായമുളള മകനും ഉണ്ട്.