ഈസിയായി നല്ല കിടിലന്‍ അല്‍ഫാം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ചിക്കൻ – 500 ഗ്രാം
മല്ലി – ഒരു ചെറിയ സ്പൂണ്‍
കുരുമുളക് – ഒരു ചെറിയ സ്പൂണ്‍
ജീരകം – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – നാല്
പെരുംജീരകം – ഒരു ചെറിയ സ്പൂണ്‍
കറുവാപ്പട്ട – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
മല്ലിയില – ഒരു പിടി
പുതിനയില – 10 ഇല
തൈര് – രണ്ടു വലിയ സ്പൂണ്‍
കസൂരി മേത്തി – ഒരു ചെറിയ സ്പൂണ്‍
ചിക്കൻ ക്യൂബ് – ഒന്ന്
ഉപ്പ് – പാകത്തിന്
കശ്മീരി മുളകുപൊടി – അര-ഒരു ചെറിയ സ്പൂണ്‍
പെരി-പെരി സോസിന്
എണ്ണ – ഒരു ചെറിയ സ്പൂണ്‍
ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂണ്‍
സോയാസോസ് – ഒരു ചെറിയ സ്പൂണ്‍
തേൻ – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളകു ചതച്ചത് – ഒരു വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കൻ വലിയ കഷണങ്ങളാക്കി വൃത്തിയാക്കുക. രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിക്കണം. മൂന്നാമത്തെ ചേരുവ മയത്തില്‍ അരയ്ക്കണം. പൊടിച്ചതും അരച്ചതും യോജിപ്പിച്ചു ചിക്കനില്‍ പുരട്ടി ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക. പെരി-പെരി സോസ് തയാറാക്കാൻ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് ഏതാനും മിനിറ്റ് വേവിച്ചു വയ്ക്കുക. ചിക്കൻ ഫ്രിജില്‍ നിന്നു പുറത്തെടുത്തു ഗ്രില്‍ ചെയ്യുക. പിന്നീട് ഇതില്‍ പെരി-പെരി സോസ് പുരട്ടി തവയില്‍ ഫ്രൈ ചെയ്തെടുക്കണം. റസ്റ്ററന്റിലെ അതേ ലുക്ക് ലഭിക്കാൻ മസാലയില്‍ അല്പം ഫൂഡ് കളര്‍ ചേര്‍ക്കാം.