NEWSPravasi

സൗദിയിൽ കനത്ത മഴ; ജിദ്ദ നഗരത്തിൽ നിയന്ത്രണം

ജിദ്ദ: കനത്ത മഴയെ തുടര്‍ന്ന് സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഇവിടെ നിരവധി റോഡുകള്‍ നഗരസഭ അടച്ചു. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട റോഡുകളാണ് അടച്ചത്.

ജിദ്ദയിലെ ഹിറ സ്ട്രീറ്റ് ടണല്‍, പ്രിൻസ് മജീദ് ടണല്‍, പ്രിൻസ് സൗദ് അല്‍-ഫൈസല്‍ സ്ട്രീറ്റ്, പാലസ്തീൻ സ്ട്രീറ്റ് എന്നിവയാണ് അടച്ചത്. വാഹനങ്ങള്‍ അല്‍ഹറമൈൻ റോഡ് വഴി തിരിച്ചുവിട്ടു.

ടണലുകളിലെയും ഓവ് ചാലുകളിലേയും വെള്ളം വറ്റിക്കാനും മാലിന്യങ്ങള്‍ കളയാനും ജിദ്ദ നഗരസഭ കഠിന ശ്രമം നടത്തുകയാണ്. കനത്ത മഴക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ഇന്നലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകള്‍ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

Signature-ad

ജിദ്ദയിലെ ഇന്ത്യൻ സ്‌കൂളിനും അവധിയാണ്. ജിദ്ദ യൂണിവേഴ്‌സിറ്റിയും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.

Back to top button
error: