IndiaNEWS

വിശ്വഭാരതിയില്‍നിന്ന് ടാഗോറിന്‍റെ പേരുവെട്ടി;വിശദീകരണം ആവശ്യപ്പെട്ട് ബംഗാള്‍ ഗവര്‍ണര്‍

കൊല്‍ക്കത്ത: യുനെസ്‌കോ ആഗോള പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച വിശ്വഭാരതിയില്‍ സ്ഥാപിച്ച ഫലകങ്ങളില്‍നിന്ന് രബീന്ദ്രനാഥ് ടാഗോറിന്‍റെ പേര് ഒഴിവാക്കിയതിനെതിരേ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്.

സംഭവത്തില്‍ സര്‍വകലാശാല റെക്ടര്‍ കൂടിയായ സി.വി. ആനന്ദ ബോസ് ഇടപെട്ട് വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കേന്ദ്ര സര്‍വകലാശാലയ്ക്കു സമീപം പ്രതിഷേധ റാലി നടത്തിയിരുന്നു.

Signature-ad

 വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.അനിശ്ചിതകാല സമരം പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ശാന്തിനികേതനില്‍ ടാഗോര്‍ ഗാനങ്ങള്‍ ആലപിക്കുകയും കവിതകള്‍ ചൊല്ലുകയും ചെയ്തു.

Back to top button
error: