KeralaNEWS

ഉത്സവകാലം; കേരളത്തോട് കടുത്ത അവഗണന തുടർന്ന് റയിൽവെ

തിരുവനന്തപുരം:ഉത്സവകാല സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതില്‍ റെയില്‍വേ ഇക്കുറി കേരളത്തോടു കാണിച്ചത് കടുത്ത അവഗണന.

നവരാത്രി, ദീപാവലി, ഛാത്ത് ഉത്സവങ്ങള്‍ പ്രമാണിച്ച്‌ രാജ്യത്ത് 283 തീവണ്ടികള്‍ അനുവദിച്ചെങ്കിലും കേരളത്തിന് ഒന്നുപോലുമില്ല.ദക്ഷിണറെയില്‍വേയ്ക്ക് പത്ത് ട്രെയിനുകളും 58 സര്‍വീസുകളുമാണ് അനുവദിച്ചിട്ടുള്ളത്.

Signature-ad

ന്യൂഡല്‍ഹി-തിരുവനന്തപുരം, മംഗലാപുരം -തിരുവനന്തപുരം, ബംഗളൂരു-തിരുവനന്തപുരം റൂട്ടുകളില്‍ മുൻ കാലങ്ങളില്‍ ദീപാവലി വേളയില്‍ റെയില്‍വേ കൂടുതല്‍ വണ്ടികള്‍ ഓടിക്കുമായിരുന്നു. ഇത്തവണത്തെ പ്രഖ്യാപനത്തില്‍ നിലവില്‍ ഇവിടങ്ങളിലേക്ക് ഒരു വണ്ടിപോലും ഇല്ല. ഇക്കാര്യത്തില്‍ സതേണ്‍ റെയില്‍വേ അധികൃതര്‍ ഒരു അനുകൂല നിലപാടും സ്വീകരിച്ചില്ല എന്ന ആക്ഷേപവും ശക്തമാണ്.

അതേസമയം, നവരാത്രി വേളയില്‍ റെയില്‍വേ കൂടുതല്‍ സര്‍വീസുകള്‍ നടത്താത്തതുമൂലം വലിയ മുതലെടുപ്പ് നടത്തിയത് ടൂറിസ്റ്റ് ബസ് ലോബിയാണ്.കഴിഞ്ഞയാഴ്ച ബംഗളൂരു – എറണാകുളം റൂട്ടില്‍ ടൂറിസ്റ്റ് ബസ് ടിക്കറ്റ് നിരക്ക് 3000 രൂപയായിരുന്നു. കൊല്ലം വരെ യാത്ര ചെയ്തവരില്‍നിന്ന് 4000 രൂപ വരെയും ഈടാക്കി. മാത്രമല്ല തിരക്കു കാരണം കണ്ടം ചെയ്യാറായ ബസുകള്‍ വരെ അവര്‍ നിരത്തില്‍ ഇറക്കുകയും ചെയ്തു.

Back to top button
error: