KeralaNEWS

കൊച്ചി മെട്രോക്കെതിരെ സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മീഷൻ

കൊച്ചി:നടപ്പാതയിലെ പോസ്റ്റുകള്‍ മാറ്റാത്തതിലും കേബിളുകള്‍ കൂട്ടിയിട്ടിരിക്കുന്നതിനും മെട്രോക്കെതിരെ ഭിന്നശേഷി കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ഭിന്നശേഷിക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി.

കലൂര്‍ കടവന്ത്ര റോഡിലെ നടപ്പാത നിര്‍മാണത്തിലെ അശാസ്ത്രീയത കണ്ടെത്തിയതിനെ തുടർന്ന്  നടപ്പാത ഭിന്നശേഷി സൗഹൃദമാക്കുമെന്ന് കെ.എം.ആര്‍.എല്‍ പറഞ്ഞിരുന്നു.ഇതുപ്രകാരം നടപ്പാതയില്‍ ഭിന്നശേഷി സൗഹൃദ ടൈലുകള്‍ പാകിയിരുന്നു.

Signature-ad

ഈ ടൈലുകളെ ആശ്രയിച്ച്‌ മുന്നോട്ടുപോയിരുന്ന കാഴ്ചാ പരിമിതിയുള്ള ആളുകളെ ബുദ്ധിമുട്ടാക്കുന്ന നിലയിലായിരുന്നു നടപ്പാതയിലെ പോസ്റ്റുകളും കൂട്ടിയിട്ടിരിക്കുന്ന കേബിളുകളും.തുടർന്നായിരുന്നു മെട്രോക്കെതിരെ ഭിന്നശേഷി കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: