KeralaNEWS

കൊച്ചി മെട്രോ ഇന്നും അധിക സർവീസ് നടത്തും

കൊച്ചി:ഒക്ടോബര്‍ 27ന് കൊച്ചി മെട്രോ അധിക സര്‍വീസ് ഒരുക്കുന്നു. ജെ.എല്‍.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്.എൻ ജങ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സര്‍വീസ് 11.30ന് ആയിരിക്കും.

ഒക്ടോബര്‍ 27ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഒഡീഷ എഫ്സിയും തമ്മിൽ ഇന്ത്യൻ സൂപ്പര്‍ ലീഗ് മത്സരം നടക്കുന്നതിനാലാണ് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തുന്നത്.

രാത്രി പത്തുമണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ഉണ്ടായിരിക്കുന്നതാണ്.

Signature-ad

മെട്രോയില്‍ ജെ.എല്‍.എൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവര്‍ക്ക് റോഡ് മുറിച്ച്‌ കടക്കാതെ മെട്രോ സ്റ്റേഷന് അകത്തു നിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: