ഒരു ശരാശരി മനുഷ്യന്റെ നിത്യജീവിതത്തിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായി മൊബൈല്‍ ഫോണുകള്‍ മാറി കഴിഞ്ഞു. ഫോണില്ലാതെ ഇന്നത്തെ കാലത്ത് എത്ര നേരം ഒരാള്‍ക്ക് ജീവിക്കാനാവും. മറ്റൊരര്‍ത്ഥത്തില്‍ ഒരു മനുഷ്യന്റെ തൊഴിലിടമായൊക്കെ മൊബൈല്‍ ഫോണുകള്‍ ബന്ധപ്പെട്ട് കിടക്കുന്നു. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആപ്പാണ് വാട്സപ്പ്. വാട്സപ്പില്‍ ജീവിക്കുന്നവരെന്ന് പോലും ചിലരെ നമ്മള് വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴിത വാട്സപ്പ് അവരുടെ പുതിയ നയവുമായി രംഗത്തെത്തിയിരിക്കുന്നു. നിയമം പാലിച്ചില്ലെങ്കില്‍ എന്നന്നേക്കുമായി ഇനി വാട്പ്പില് നിന്നും പുറത്തേക്ക് പോവാം
ഫെബ്രുവരി 8 മുതലാണ് ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ചുള്ള പുതിയ നയം നിലവില്‍ വരുന്നത്. ഇതംഗീകരിക്കാത്തവര്ക്ക് ഇനി വാട്സപ്പ് ഉപയോഗിക്കാനാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ നയം അംഗീകരിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്വര്‍ക്ക്, ഏതൊക്കെ വാട്സപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്ന തുടങ്ങിയ വിവരങ്ങളെല്ലാം വാട്സപ്പ് ഉടമകളുടെ കൈയ്യിലെത്തും. വാട്സപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന്റെ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടും
നേരത്തെ എന്തൊക്കെ വിവരങ്ങള്‍ നല്‍കാമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഉപഭോക്താക്കള്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ പുതിയ നയം ഈ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് പറയേണ്ടി വരും. ഉപഭോക്താക്കളുടെ ഫോണിലേക്ക് ഇതു സംബന്ധിച്ച സന്ദേശം വരുമ്പോള്‍ എഗ്രി എന്ന ഓപ്ഷന് അമര്‍ത്തിയാല്‍ മാത്രമേ ഫെബ്രുവരി 8 മുതല്‍ വാട്സപ്പ ് നിങ്ങള്‍ക്ക് ഉപയോഗിക്കാനാവു. ഇത്തരം വിവര കൈമാറ്റത്തിലൂടെ നമ്മുടെ അഭിരുചിയും താല്പര്യങ്ങളും മനസിലാക്കുന്ന കമ്പിനികള്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നമുക്കേണ്ട ഉത്പന്നങ്ങളെ സംബന്ധിച്ച വിവരം നല്‍കുകയാണ് ഇവരുടെ പ്രധാന ഉദ്ദേശം. ഫോണില്‍ നിന്ന് വാട്സപ്പ് നീക്കം ചെയ്താലും നമ്മുടെ വിവരങ്ങള്‍ അതേ പോലെ കമ്പിനിയുടെ കൈയ്യില്‍ തന്നെയുണ്ടാവും. വാട്സപ്പിലെ ഡിലീറ്റ് മൈ അക്കൗണ്ട് സൗകര്യമുപയോഗിച്ച് അക്കൗണ്ട് ഇല്ലാതാക്കിയാലേ ആ വിവരശേഖരം ഇല്ലാതാവു എന്നാണ് പുതിയ നയത്തില്‍ പറയുന്നത്.