Lead NewsNEWS

അനധികൃത സ്വത്ത് സമ്പാദനത്തിൽ നടപടി നേരിട്ട സക്കീർഹുസൈനെ സിപിഐഎം തിരിച്ചെടുത്തു

അനധികൃത സ്വത്ത് സമ്പാദനത്തിൽ നടപടി നേരിട്ട സിപിഐഎം കളമശ്ശേരി ഏരിയ മുൻ സെക്രട്ടറി സക്കീർ ഹുസൈന് എതിരായ അച്ചടക്കനടപടി പാർട്ടി പിൻവലിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെതാണ് നടപടി.

സസ്പെൻഷൻ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നടപടി പിൻവലിച്ചത് എന്നാണ് സിപിഐഎം നൽകുന്ന വിശദീകരണം. നിലവിൽ പാർട്ടി അംഗം എന്ന നിലയിലാണ് തിരിച്ചെടുത്തിട്ടുള്ളത്.

Signature-ad

അനധികൃത സ്വത്ത് സമ്പാദനം, അനുവാദമില്ലാതെ വിദേശയാത്ര എന്നീ ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി കമ്മീഷൻ സക്കീർഹുസൈനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് സക്കീർഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയത്. കഴിഞ്ഞ പത്തുവർഷത്തിനിടെ സക്കീർഹുസൈൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് സിപിഐഎം റിപ്പോർട്ട്.

Back to top button
error: