ഡൊണാൾഡ് ട്രംപിനെ അനിശ്ചിതകാലത്തേക്ക് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നിരോധിച്ചു. അമേരിക്കൻ പാർലമെന്റ് മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇത്. ഫെയ്സ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സുക്കർബർഗ് അറിയിച്ചതാണ് ഇക്കാര്യം.
തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രംപിനെ നിരോധിച്ച കാര്യം സുക്കർബർഗ് പറഞ്ഞത്. ആദ്യം 24 മണിക്കൂർ നിരോധനം ആയിരുന്നു ഫെയ്സ്ബുക്ക് ഏർപ്പെടുത്തിയിരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ട്രംപ് ഉപയോഗിക്കുന്നത് തങ്ങളുടെ നയങ്ങൾക്കെതിരെ ആണെന്ന് സുക്കർബർഗ് വ്യക്തമാക്കി.
അമേരിക്കയിൽ അധികാരക്കൈമാറ്റം കഴിയുന്നതുവരെ ട്രംപിന് ഉള്ള നിരോധനം തുടരുമെന്ന് സുക്കർബർഗ് അറിയിച്ചു.