IndiaNEWS

തിരികെ ലഭിക്കാനുള്ളത് 10,000 കോടി രൂപ മൂല്യമുള്ള 2000 രൂപാ നോട്ടുകൾ: ആര്‍ബിഐ

മുംബൈ: 2000 രൂപയുടെ 10,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇനിയും ജനങ്ങളുടെ കൈവശമുണ്ടെന്ന് ആര്‍ബിഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസയാണ്  ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

പിന്‍വലിച്ച 2,000 രൂപയുടെ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളില്‍ നിക്ഷേപമായി തിരികെയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2,000 രൂപയുടെ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള പദ്ധതി കഴിഞ്ഞ മെയ് 19നാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30നകം തിരികെ നല്‍കണമെന്നായിരുന്നു നിര്‍ദേശം. പിന്നീട് ഒക്ടോബര്‍ ഏഴ് വരെ തിയതി നീട്ടി നൽകുകയും ചെയ്തു.

Back to top button
error: