LocalNEWS

കുടുംബ വഴക്കിന്റെ പേരിൽ യുവാവ് അപ്പച്ചിയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി, സംഭവം വടക്കൻ പറവൂരില്‍

    എറണാകുളം: വടക്കൻ പറവൂരില്‍ വയോധികയുടെ വീട് യുവാവ് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി.  കുടുംബ വഴക്കിനെ തുടർന്നാണ് രമേശ് എന്ന യുവാവ് പിതൃസഹോദരി ലീല താമസിച്ചിരുന്ന വീട് ഇടിച്ചു നിരത്തിയത്. ലീലയെ വീട്ടിൽ നിന്നും പുറത്താക്കുന്നതിന്റെ ഭാഗമായിട്ടിരുന്നു യുവാവിന്റെ പരാക്രമം. രാവിലെ ജോലിക്ക് പോയ 56കാരിയായ ലീല തിരിച്ചു വന്നപ്പോൾ‌ വീടിരുന്ന സ്ഥലത്ത് മൺകൂമ്പാരമാണ് ഉണ്ടായിരുന്നത്.

അവിവാഹിതയായ ലീലയും സഹോദര പുത്രൻ രമേഷും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ 9 വർഷമായി രമേശും ഭാര്യയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ലീല പറയുന്നു. വീട്ടിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ലീലയോട് രമേശ് പല വട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് കൂടി അവകാശപ്പെട്ട വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയില്ലെന്ന് ലീല വ്യക്തമാക്കിയിരുന്നു. ഇതിന്റെ വൈരാ​ഗ്യത്തിലാണ് രമേഷിന്റെ ഈ ക്രൂരത.

Signature-ad

ലീലയുടെ പേരിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങികൊടുക്കണമെന്ന് രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലി ചെയ്താണ് അവിവിവാഹിതയായ ലീല ജീവിക്കുന്നത്.
ഈ വീട് ഇടിച്ചു നിരത്തി സ്ഥലം സ്വന്തമാക്കുമെന്ന് രമേശ് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നു. യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെയാണ് വീട് ഇടിച്ചുനിരത്തിയതെന്ന് ലീല പരാതിയില്‍ പറയുന്നു. രമേശ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയണ്. അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന വസ്തുവായതിനാല്‍ വിശദമായ പരിശോധനയ്ക്കുശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

Back to top button
error: