KeralaNEWS

ഡോ. ബി അനന്തകൃഷ്ണൻ കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍

     തൃശൂര്‍:  ഡോ. ബി അനന്തകൃഷ്ണനെ കേരള കലാമണ്ഡലം വിസിയായി നിയമിച്ചു. സെര്‍ച്ച് കമിറ്റി ശുപാര്‍ശ അംഗീകരിച്ച് നിയമന ഉത്തരവ് പുറത്തിറക്കിയത് ചാന്‍സിലര്‍ മല്ലികാ സാരാഭായ് ആണ്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല തിയറ്റര്‍ വിഭാഗം മേധാവിയായിരുന്നു ബി അനന്തകൃഷ്ണന്‍.

നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. 19 വര്‍ഷം പ്രൊഫസറായി പ്രവൃത്തി പരിചയമുണ്ട്. ഒന്നരക്കൊല്ലമായി കലാമണ്ഡലത്തിന്റെ അധിക ചുമതല കാലടി സര്‍വകലാശാല വിസിക്കായിരുന്നു. പുതിയ ചാന്‍സിലറായി മല്ലികാ സാരാഭായി ചുമതലയേറ്റതിന് പിന്നാലെയാണ് ഡോ. ജെ പ്രസാദ് അധ്യക്ഷനായ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചത്. സെര്‍ച്ച് കമിറ്റി ശുപാര്‍ശ ചെയ്ത മൂന്ന് പേരുകളില്‍ നിന്നാണ് ബി അനന്തകൃഷ്ണന്റെ നിയമനം.

Back to top button
error: