തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 3.5 ലക്ഷം വരെ പ്രതിമാസം ശമ്ബളമായി നേടാനാണ് അവസരം. സ്ത്രീ പുരുഷ ഭേദമില്ലാതെ ബി.എസ്.സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആര്‍ക്ക് വേണമെങ്കിലും അപേക്ഷിക്കാനാവും. വിസയും വിമാന ടിക്കറ്റും സൗജന്യമാണ് .
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 26.
യോഗ്യത
ബി.എസ്.സി നഴ്സിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ജര്‍മ്മന്‍ ഭാഷയില്‍ ബി1 ലെവല്‍ പരീക്ഷ പാസായിരിക്കണം.
(ജര്‍മ്മന്‍ ഭാഷാ പരീക്ഷയില്‍ ബി2 ലെവല്‍ പാസായിരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അത് ഓസ്ട്രിയയില്‍ ചെന്നതിന് ശേഷം പൂര്‍ത്തിയാക്കിയാല്‍ മതിയാവും. അതിനുള്ള പരിശീലനം സൗജന്യമായി നല്‍കുന്നതാണ്. മാത്രമല്ല നഴ്സിങ് രജിസ്ട്രേഷനും ആവശ്യമായ സഹായം ഒഡാപെക് മുഖേന നല്‍കുന്നതാണ്)
ആഴ്ച്ചയില്‍ 38.5 മണിക്കൂറാണ് ജോലി ചെയ്യേണ്ടി വരുന്നത്.
അലവന്‍സുകള്‍
സാലറിക്ക് പുറമെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്ഷന്, കുട്ടികള്‍ക്കുള്ള സഹായം, വര്‍ഷത്തേക്കുള്ള ബസ് ടിക്കറ്റ്, പെയ്ഡ് ഹോളിഡേ, ഫ്രീ വിസ, സൗജന്യ വിമാന ടിക്കറ്റ് എന്നിവയും ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, ബി1 ലെവല്‍ ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റുകളും [email protected] എന്ന മെയില്‍ ഐ.ഡിയില്‍ ഒക്ടോബര്‍ 26ന് മുമ്ബായി അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.odepc.kerala.gov.in, സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 04712329440/41/42/43/44/45, 77364 96574. എന്ന സേവനം ഉപയോഗപ്പെടുത്തുകയോ ചെയ്യുക